KOYILANDY DIARY

The Perfect News Portal

 പിറന്നാളാഘോഷത്തിന് വെച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകി വിദ്യാർത്ഥി മാതൃകയായി

കൊയിലാണ്ടി:  ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥി എസ്.അനിരുദ്ധ്  തന്റെ പിറന്നാളാഘോഷo മാറ്റി വെച്ച് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി കഴിഞ്ഞ വർഷത്തെ പ്രളയ കാലത്ത് വിദ്യാനിധിയിലെ തന്റെ മുഴുവൻ തുകയും അനിരുദ്ധ് കൈമാറിയിരുന്നു.
സ്കൂളിൽ നടന്ന പ്രത്യേക അസംബ്ലിയിൽ പ്രധാനാധ്യാപിക എൻ.ടി.കെ സീനത്ത് തുക ഏറ്റുവാങ്ങി. സ്കൂൾ ലീഡർ നിരഞ്ജന എസ് മനോജ് അദ്ധ്യക്ഷത വഹിച്ചു. പി.കെ.അബ്ദുഹ്മാൻ ,സി.ഖൈറുന്നിസാബി, വി.ടി. ഐശ്വര്യ, പി.നൂറുൽഫിദ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *