KOYILANDY DIARY

The Perfect News Portal

പുവളപ്പിൽ ബാലന്റെ ഒന്നാം ചരമവാർഷികം ആചരിച്ചു

കൊയിലാണ്ടി: വിമുക്ത ഭടനും മുൻ നഗരസഭാ കൗൺസിലറും, കോൺഗ്രസ് നേതാവുമായിരുന്ന പുവളപ്പിൽ ബാലന്റെ ഒന്നാം ചരമവാർഷികം ആചരിച്ചു. 104 -ാം ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  നടന്ന പരിപാടിയിൽ അദ്ദേഹത്തിൻ്റെ ശവകുടീരത്തിലും, ഛായാചിത്രത്തിലും പുഷ്പാർച്ചന നടത്തി.

കെ.കെ.ദാമോദരൻ, ചെറുവക്കാട് രാമൻ, ടി.വി.വിജയൻ, കൗൺസിലർ ഷീബാ സതീശൻ, മനോജ് പയറ്റുവളപ്പിൽ, അഡ്വ. പി.ടി. ഉമേന്ദ്രൻ, പി .പി .സുധീർ, കെ.പി.അശോക് കുമാർ, എ.വി.അഭിലാഷ്, കേളോത്ത് ശിവദാസൻ, ടി. ടി. ശ്രീധരൻ, ടി.ടി.ഷാജി തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *