KOYILANDY DIARY.COM

The Perfect News Portal

പി. എസ്. ശ്രീധരന്‍പിള്ള മിസോറാം ഗവര്‍ണര്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി. എസ്. ശ്രീധരന്‍പിള്ള മിസോറാം ഗവര്‍ണര്‍. ജമ്മൂകാശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനെ ഗോവ ഗവര്‍ണറായും നിയമിച്ചു. ഗിരീഷ് ചന്ദ്ര മുര്‍മുവാണ് ജമ്മുകാശ്മീര്‍ ലഫ്.ഗവര്‍ണര്‍.

രാധാകൃഷ്ണ മഥൂറിനെ ലഡാക്ക് ഗവര്‍ണറായും നിയമിച്ചു.കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് നിയമനം ലഭിച്ചിരിക്കുന്നത്. മുന്‍ സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനെയും നേരത്തെ മിസോറാം ഗവര്‍ണറായി നിയമിച്ചിരുന്നു.

എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്റെ ഭാഗമായി അദ്ദേഹം ഗവര്‍ണര്‍ പദവി രാജിവയ്ക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് ശ്രീധരന്‍പിള്ളയെ കേന്ദ്ര സര്‍ക്കാര്‍ ഗവര്‍ണറായി നിയമിച്ചിരിക്കുന്നത്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!