KOYILANDY DIARY

The Perfect News Portal

പിഷാരികാവില്‍ ചികിത്സാ ധനസഹായം വിതരണം ചെയ്തു

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ദേവസ്വം നിര്‍ദ്ധനരായ രോഗികള്‍ക്ക് ചികിത്സാ ധനസഹായം വിതരണം ചെയ്തു. 200 പേര്‍ക്കാണ് 5000 രൂപ വീതം നല്‍കിയത്. കൂടാതെ മുന്‍ ട്രസ്റ്റിബോര്‍ഡംഗമായ പുനത്തില്‍ ഗോപാലന്‍ നായരുടെ സ്മരണക്കായി മകളും ക്ഷേത്രം ജീവനക്കാരിയുമായ ജി. ജയകുമാരി 20 പേര്‍ക്ക് 5000 രൂപവീതം ചികിത്സാ ധനസഹായം നല്‍കി.

എം.എല്‍.എ. കെ.ദാസന്‍ ധനസഹായം വിതരണം ഉദ്ഘാടനം ചെയ്തു. ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ പി. നാരായണന്‍ കുട്ടി നായര്‍ അദ്ധ്യക്ഷത വഹിച്ചു. മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ കെ.മുരളി, നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍, നഗരസഭാംഗങ്ങളായ ബുഷ്‌റ കുന്നോത്ത്, എം.പി. സ്മിത, ട്രസ്റ്റിബോര്‍ഡംഗം ഇ. ബാലകൃഷ്ണന്‍ നായര്‍, ടി.കെ. രാധാകൃഷ്ണന്‍, വി.പി. ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു. എക്‌സിക്യൂട്ടീവ് ഫീസര്‍ യു.വി. കുമാരന്‍ സ്വാഗതവും, വി.കെ.അശോകന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *