KOYILANDY DIARY

The Perfect News Portal

പാലിയേറ്റീവ് ദിനം ആചരിച്ചു

കൊയിലാണ്ടി: നഗരസഭ, താലൂക്ക് ആശുപത്രി, സാന്ത്വനം പാലിയേറ്റീവ് കെയർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പാലിയേറ്റീവ് ദിനം ആചരിച്ചു. താലൂക്ക് ആശുപത്രിയിൽ നടന്ന ചടങ്ങ് നഗരസഭ ചെയർമാൻ അഡ്വ; കെ.സത്യൻ ഉദ്ഘാടനം ചെയ്തു. ഡോ : സാവിത്രി ഹരിപ്രസാദ് അധ്യക്ഷത വഹിച്ചു.

ഡോ: സന്ധ്യ കുറുപ്പ്, ഡോ: അബ്ദുൾ അസീസ്, എൻ.കെ.ഭാസ്കരൻ, വി.സുന്ദരൻ എന്നിവർ സംസാരിച്ചു. പാലീയേറ്റീവ് ദിന പ്രതിജ്ഞ, പോസ്റ്റർ രചന എന്നീ മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള സമ്മാനം ചടങ്ങിൽ  വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *