KOYILANDY DIARY

The Perfect News Portal

പരീക്ഷകൾ മാറ്റി സ്‌കൂൾ അടച്ചതോടെ നാടെങ്ങും കുട്ടി കടകൾ സജീവമായി

കൊയിലാണ്ടി: പരീക്ഷകൾ മാറ്റി അവധി പ്രഖ്യാപിച്ചതോടെ നാടെങ്ങും കുട്ടി കടകൾ സജീവമായി. ഓലകൾ കെട്ടിയും, തുണിമറച്ചുമാണ് കടകൾ കെട്ടിയുണ്ടാക്കിയത്. കോല് മിഠായി, സിപ്പപ്പ്, ഉപ്പിലിട്ട മാങ്ങ, അച്ചാർ, വിവിധതരം മിഠായി മുതൽ സർബ്ബത്ത് വരെ കുട്ടി കടകളിൽ നിരത്തിയിട്ടുണ്ട് സാധാരണയായി ഏപ്രിൽ ആദ്യവാരത്തോടെയായിരുന്നു ഇത്തരം കടകൾ തുറക്കാറുണ്ടായിരുന്നത്.
കൊറോണ വന്നതോടെ അവധി പ്രഖ്യാപിച്ചത് കുട്ടികൾക്ക് നേരത്തെ കടകൾ തുറക്കാനായി ഹോൾസെയിൽ കടകളിൽ നിന്നാണ് കടകളിലേ ക്ക് ആവശ്യമായ മിഠായികളും മറ്റും കുട്ടികൾ വാങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *