KOYILANDY DIARY

The Perfect News Portal

പരിഭ്രാന്തി പരത്തി പള്ളി പറമ്പിൽ തീപിടുത്തം

കൊയിലാണ്ടി: പരിഭ്രാന്തി പരത്തി പള്ളി പറമ്പിൽ തീപിടുത്തം. ലീഗ് ഓഫീസിനു സമീപം സിദ്ധീഖ് പള്ളി വളപ്പിലെ കാടിനാണ് തീ പിടിച്ചത്. രാവിലെ 11 മണിയോടെയാണ് തീ പിടിച്ചത്. തീ ആളി കത്തിയതോടെ നാട്ടുകാർ പരിഭ്രാന്തിയിലായി തുടർന്ന് കൊയിലാണ്ടി അഗ്നി രക്ഷാ സേനാ യെ വിവരമറിയിച്ചു. ഗ്രേഡ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ കെ. പ്രദീപൻ്റ നേതൃത്വത്തിൽ ഫയർ യൂണിറ്റ് എത്തി തീയണച്ചു. ട്രാഫിക്’ എസ്.കെ.ശശിധരൻ്റെ നേതൃത്വത്തിൽ പോലീസും സ്ഥലത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *