KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭ കൗൺസിലിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപോയി

കൊയിലാണ്ടി: തെരുവ് വിളക്കുകൾ കത്തുന്നില്ല. ചോദ്യങ്ങൾക്ക് മറുപടിയില്ല. കൊയിലാണ്ടി നഗരസഭ കൗൺസിലിൽ നിന്ന് പ്രതിപക്ഷം ഇറങ്ങി പോയി. നഗരസഭക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചാണ് യു.ഡി.എഫ് അംഗങ്ങൾ ബഹളം വെച്ചതിന് ശേഷം ഇറങ്ങിപ്പോയത്. സർക്കാരിന്റെ കോവിഡ് മാനദണ്ഡ പ്രകാരം 50 പേർക്ക് യോഗങ്ങളിൽ പങ്കെടുക്കാം എന്നിരിക്കെ നഗരസഭ കൗൺസിൽ യോഗം ഓൺലൈനിൽ ആക്കാനുള്ള തീരുമാനം ചോദ്യങ്ങളിൽ നിന്ന് ഓളിച്ചോടനാണെന്ന് പ്രതിപക്ഷ നേതാക്കൾ. ഒരു വർഷമായി നഗരസഭയിലെ 44 വാർഡുകളിലും തെരുവ് വിളക്കുകൾ കത്തുന്നില്ല. നഗരസഭ കൂരിരുട്ടിലായിരിക്കുകയാണെന്ന് പ്രതിപക്ഷം.

ഉന്നയിച്ച ചോദ്യങ്ങൾക്ക് പറുപടി തരാത്തതും, കഴിഞ്ഞ യു.ഡി.എഫ്. സർക്കാർ ആംഗീകരിച്ചിട്ടും കൊയിലാണ്ടി ഗവ. മാപ്പിള ഹയർസെക്കണ്ടറി സ്‌കൂളിന് മുൻ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയയുടെ പേര് നൽകാത്തിലും പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചു. കൗൺസിൽ യോഗം ആരംഭിച്ച ഉടനെ പ്രതിപക്ഷം ബഹളമാരംഭിക്കുകയായിരുന്നു.10 മിനുട്ടിന് ശേഷം മുദ്രാവാക്യം വിളിച്ച് ഇറങ്ങിപ്പോകുകയും നഗരസഭ ഓഫീസിന് മുമ്പിൽ പ്ലക്കാർഡുകളുമായി പ്രതിഷേധിക്കുകയും ചെയ്തു. തുടർന്ന് ടൗൺഹാളിൽ മാധ്യമപ്രവർത്തകരെ കണ്ട് ആരോപണങ്ങൾ ഓരോന്നായി ഉന്നയിച്ചു. ചോദ്യങ്ങൾ എഴുതി തന്നാൽ മാത്രമേ മറുപടി പറയാൻ സാധിക്കുകയുള്ളൂ എന്നാണ് ഭരണപക്ഷം സ്വീകരിക്കുന്ന നിലപാട്. എന്നാൽ കഴിഞ്ഞ നരവധി കൗൺസിൽ യോഗങ്ങളിൽ ചോദ്യങ്ങൾ എഴുതി നൽകിയിട്ടും അത് അജണ്ടയിൽ വെക്കാനോ മറുപടി തരാനോഉള്ള സാമാന്യ മര്യാദ കാണിക്കാൻ ഭരണപക്ഷം തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം.

കൊയിലാണ്ടി ഗവ: മാപ്പിള വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിന്റെ സമഗ്രവികസനത്തിന് 2015 ലെ പി.ടി.എ പ്രസിഡണ്ടും നഗരസഭ കൗൺസിലറുമായ വി.പി ഇബ്രാഹിംകുട്ടി 2015ല് നഗരസഭ കൗൺസിലിൽ അവതരിപ്പിച്ച പ്രമേയത്തിന്റെ അടിസ്ഥാനത്തില് അന്നത്തെ ഫിഷറീസ് വകുപ്പ് മന്ത്രി കെ. ബാബു 375 ലക്ഷം (3.45 കോടി) രൂപയുടെ ഭരണാനുമതി നൽകിയിരുന്നു. വിദ്യാഭ്യാസ മന്ത്രി മുതൽ മുഖ്യമന്ത്രി വരെ ആവുകയും ചെയ്ത സി. എച്ച് മുഹമ്മദ് കോയ സാഹിബിന്റെ പേര് സ്കൂളിന് നല്കണമെന്നും 2018 ന് വി.പി. ഇബ്രാഹിം കുട്ടി നഗരസഭ കൗൺസിലിൽ അവതരിപ്പിക്കുകയും കൗൺസിലിൽ ഐക്യകണ്ഠേന പാസാക്കുകയും ചെയ്തു.

Advertisements

കൊയിലാണ്ടി നഗരസഭയിലെ ഹയർസെക്കണ്ടറി സ്കൂൾ കെട്ടിടങ്ങൾക്കും മറ്റ് എൽ.പി സ്കൂളുകൾക്കും ബഹുമാന്യരായ ജസ്റ്റിസ് വി.ആർ കൃഷ്ണയ്യരുടെയും ഒ എൻ വി യുടെയും വി എം ഗോപാലന്റെയും പേര് നൽകിയത് നമുക്ക് അഭിമാനിക്കാവുന്ന കാര്യമാണ്. എന്നാല് രണ്ട് വർഷമായിട്ടും പി.ടി.എ യും വാർഡ് സഭയും നഗരസഭ കൗൺസിലും എടുത്ത തീരുമാനം നടപ്പിലാക്കാൻ വിമുഖത കാണിക്കുന്ന ബന്ധപ്പെട്ടവരുടെ നിലപാട് സി.എച്ചി നോടും മതേതര കാഴ്ച്ചപ്പാടിനോടും മുഖം തിരിഞ്ഞ് നിൽക്കുന്നതായിട്ടെ കാണാൻ കഴിയുകയുള്ളൂ നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. സി.എച്ച് ന്റെ പേര് കെട്ടിടത്തിന് നാമകരണം ചെയ്യുന്നതുവരെ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും പ്രതിപക്ഷം.

കൊയിലാണ്ടി നഗരസഭയിൽ പ്രത്യേകിച്ച് കിഴക്കൻ പ്രദേശങ്ങളിൽ സ്ട്രീറ്റ് ലൈറ്റുകൾ പൊലിഞ്ഞിട്ട് ഒരു വർഷത്തോളമായി നിരവധി തവണ കൗൺസിലിൽ പ്രസ്തുത വിഷയം ഉന്നയിച്ചിട്ടും വെളിച്ചം ലഭ്യമായിട്ടില്ല. സി.എഫ്.എൽ, നിലാവ്, എൽ.ഇ.ഡി, ഹൈമാസ് ലൈറ്റ് പേരിന് നാലായിരത്തോളം ഉണ്ട്. പകുതിയിലേറെയും പ്രകാശിക്കുന്നില്ലെന്നതാണ് സത്യം. നേരത്തെ റിപ്പയർ ചെയ്ത് ലൈറ്റുകളാവട്ടെ പകുതിയിലേറെയും ക്തതുന്നില്ല. ഒരാഴ്ചക്കകം സ്ട്രീറ്റ് ലൈറ്റ് കത്തിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാൻ തയ്യാറായിട്ടില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ട് പോകും.

മറ്റ് ആരോപണങ്ങൾ

  • ഭരണപക്ഷം ചോദ്യങ്ങളിൽ നിന്നും ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷം: കൗൺസിലിൽ ചോദ്യങ്ങൾ ഉന്നയിച്ചാല് അടുത്ത കൗൺസിലിൽ കേരള മുനിസിപാലിറ്റി ആക്ട് Rule 18 -17ൽ 7 പ്രകാരം കൗൺസിലിൽ മറ്റ് വിഷയങ്ങളിലേക്ക് കടക്കുന്നതിന് മുമ്പ് അജണ്ടയിൽ ചേർത്തിരിക്കുകയും ക്രമത്തിൽ ചെയർപേഴ്സൺ മറുപടി പറയേണ്ടതുമാകുന്നു. എന്നാൽ ഇത് ഇവിടെ ലംഘിക്കപ്പെട്ടിരിക്കുകയാണ്.
  • ശുചിത്വ പ്രഖ്യാപനം നടത്തിയെങ്കിലും നഗരസഭയാകെ മാലിന്യം കുന്നുകൂടിയിരിക്കുയാണ്. ചില സ്വകാര്യ കെട്ടിടങ്ങിളിൽ നിന്ന് മാല്യന്യം നീക്കം ചെയ്യാൻ നഗരസഭ ആരോഗ്യ വിഭാഗത്തിലെ ചിലർ ഭീമമായ തുകയാണ് ആവശ്യപ്പെടുന്നതെന്നും പ്രതിപക്ഷം.
  • ചെയർപേഴ്‌സൺ നോക്കുകുത്തിയായിരിക്കുകയാണെന്നാണ് മറ്റൊരു ആരോപണം. നഗരസഭ കൗൺസിൽ യോഗത്തിൽ ചോദ്യങ്ങൾ വന്നാൽ മറുപടി പറയാൻ ബാധ്യതപ്പെട്ട ചെയർപേഴ്‌സൺ ഇടത്തു വലത്തും നോക്കിയാൽ സെക്രട്ടറിയോ വൈസ് ചെയർമാനോ മറുപടി പറയും എന്ന സ്ഥിതിയാണുള്ളത്.
  • പിൻസീറ്റ് ഡ്രൈവിംഗ് നിർത്തലാക്കണമെന്ന് വി.പി. ഇബ്രാഹിംകുട്ടി വ്യക്തമാക്കി.
  • മെല്ലെപ്പോക്ക് സമീപനം സ്വാകരിക്കുന്ന എഞ്ചിനീയറിംഗ് വിഭാഗത്തിൽ കൂടുതൽ ജീവനക്കാരെ നിയമിക്കണമെന്നുും പ്രതിപക്ഷം.
  • പട്ടണത്തിലെ വിവിധ ഭാഗങ്ങളിൽ മൗനാനുവാദത്തോടെ വലിയ കൈയ്യേറ്റങ്ങൾ നടക്കുന്നുണ്ടെന്നും ഇത് തടയാൻ തയ്യാറാകണമെന്നും നേതാക്കൾ വ്യക്തമാക്കി.
  • കൊയിലാണ്ടിയിലെ വഴിയോര കച്ചവടക്കാർ പട്ടണം വൃത്തിഹീനമാക്കുന്നെന്നും ഇവരിൽ പലരും ഒന്നിൽ കൂടുതൽ കച്ചവടം നടത്തുന്നതായും യു.ഡി.എഫ്. നേതാക്കൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *