KOYILANDY DIARY

The Perfect News Portal

പന്തലായനി യു.പി.സ്കൂൾ പൂർവ വിദ്യാർത്ഥി സംഘടന ”അക്ഷരം” തീരദേശ വാർഡുകളിലെ വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ കൈമാറി

കൊയിലാണ്ടി: കൊയിലാണ്ടിയിലെ ആദ്യകാല സ്കൂളുകളിലൊന്നായ പന്തലായനി യു.പി.സ്കൂൾ (ഇപ്പോഴത്തെ BEM സ്കൂൾ) പൂർവ വിദ്യാർത്ഥി സംഘടനയായ അക്ഷരം അതിൻറെ സാമൂഹ്യപ്രതിബദ്ധത പരിപാടിയായ വെളിച്ചത്തിൻ്റ് ഇരുപതാം അധ്യായം ആയി കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ ബീച്ച് വാർഡുകളിലെ ഒന്ന് മുതൽ +2 വരെയുള്ള 58 വിദ്യാർത്ഥികൾക്ക് ഒരു വർഷത്തേക്ക് “ലേബർ ഇന്ത്യയും”, നോട്ടുപുസ്തകങ്ങളും വിതരണം ചെയ്തു. വിതരണോദ്ഘാടനം നഗരസഭ അധ്യക്ഷ കെ.പി. സുധ ഉദ്ഘാടനം ചെയ്തു.

നഗരസഭ കൗൺസിലർമാരായ രത്നവല്ലി ടീച്ചർ, സിന്ധു സുരേഷ്, അക്ഷരം രക്ഷാധികാരി ശശി മാസ്റ്റർ, ഗിരീഷ് മാസ്റ്റർ, അക്ഷരം പ്രതിനിധികളായ രൂപേഷ് മാസ്റ്റർ, രമീഷ്, പ്രമോദ്, സുധീഷ്, സിജേഷ്, മനോജ്, അരവിന്ദ് തുടങ്ങിയവരും സംബന്ധിച്ചു. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്. കൂടാതെ കൊയിലാണ്ടി കോതമംഗലം ജി.എൽ.പി സ്കൂളിലെ നിർധനരായ രണ്ട് വിദ്യാർത്ഥികൾക്ക്‌ ‘അക്ഷരം’ ത്തിന്റെ ഉപഹാരമായി മൊബൈൽ ഫോണും കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *