പദയാത്ര സംഘടിപ്പിച്ചു
കൊയിലാണ്ടി: സംസ്ഥാന സർക്കാറിന്റെ തൊഴിലാളി ദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് ഭാരതീയ മസ്ദൂർ സംഘം കൊയിലാണ്ടി മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്ര സംഘടിപ്പിച്ചു. ബി.എം.എസ് ജില്ല സിക്രട്ടറി എ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റൻ എം.സി.ബാബു, മേഖല പ്രസിഡണ്ട് എൻ.കെ.രാജേഷ്, വി.കെ.സദാനന്ദൻ, രാജൻ പെരുവട്ടൂർ, എം.പ്രഭാകരൻ എന്നിവർ നേതൃത്വം നൽകി.