KOYILANDY DIARY

The Perfect News Portal

പത്തുലക്ഷം മാസ്ക്ക് ചാലഞ്ചുമായി എൻ.എസ്.എസ് വളണ്ടിയർമാർ

കൊയിലാണ്ടി: പേരാമ്പ്ര പത്തുലക്ഷം മാസ്ക്ക് ചാലഞ്ചുമായി എൻ.എസ് എസ് വളണ്ടിയർമാർ. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ  ലോക്ക് ഡൗൺ കഴിഞ്ഞ് എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷ എഴുതുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും മാസ്ക്ക് നൽകാൻ  ഹയർ സെക്കണ്ടറി വിഭാഗം എൻ എസ് എസ് വളണ്ടിയർമാർ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പേരാമ്പ്ര ക്ലസ്റ്ററിലെ മുഴുവൻ വിദ്യാലയങ്ങളിലും മാസ്ക്ക് നിർമ്മാണം ആരംഭിച്ചു. ഒരോ വളണ്ടിയർമാരും പത്ത് വീതം മാസ്ക്കുകളാണ് തയ്യാറാക്കുന്നത് ആവശ്യമായ തുണികൾ പ്രാദേശികമായി ശേഖരിച്ചു പ്രോഗ്രാം ഓഫീസർമാർ വളണ്ടിയർമാർക്ക് എത്തിച്ചു കൊടുക്കുകയാണ്.

ക്ലസ്റ്ററിന് കീഴിലുള്ള പന്ത്രണ്ട് സ്കൂളിൽ നിന്നായി പന്ത്രണ്ടായിരം മാസ്ക്കുകളാണ് ഇപ്പോൾ നിർമ്മിക്കുന്നത്. ക്ലസ്റ്റർ തല ഉദ്ഘാടനം ജില്ലാ കോഓഡിനേറ്റർ എസ്. ശ്രീജിത്ത് ഓൺലൈനിലൂടെ നിർവ്വഹിച്ചു. ക്ലസ്റ്റർ കൺവീനർ പി. ശ്രീജിത്ത്, പ്രോഗ്രാം ഓഫീസർമാരായ മിഥുൻ. കെ, ഷിംന. പി, ബവിത കെ, രജീഷ് കുമാർ, മുഹമ്മദ് സിറാജ്, ഷാജി. പി. കെ, രജില. വി.കെ, സിനി. എം, വിമോദ്, ബിജു. സി, ഷബിൻ അവലത്ത്, സുധീഷ് കുമാർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *