KOYILANDY DIARY

The Perfect News Portal

ന​ട​ന്‍ ടൊ​വി​നോ​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​രം

കൊച്ചി: ന​ട​ന്‍ ടൊ​വി​നോ​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മെ​ന്ന് മെ​ഡി​ക്ക​ല്‍ ബു​ള്ള​റ്റി​ന്‍. വെ​ള്ളി​യാ​ഴ്ച 11 വ​രെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ തു​ട​രു​മെ​ന്നും പി​ന്നീ​ട് ആ​ന്‍​ജി​യോ​ഗ്രാം ടെ​സ്റ്റ് ന​ട​ത്തു​മെ​ന്നും മെ​ഡി​ക്ക​ല്‍ ബു​ള്ള​റ്റി​നി​ല്‍ വ്യ​ക്ത​മാ​ക്കി.

കൊ​ച്ചി​യി​ലെ റി​നൈ മെ​ഡി​സി​റ്റി​യി​ലാ​ണ് ടൊ​വി​നോ​യെ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ക​ള എ​ന്ന സി​നി​മ​യു​ടെ സം​ഘ​ട്ട​ന രം​ഗം ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ടൊ​വി​നോ​യ്ക്ക് പ​രി​ക്കേ​റ്റ​ത്. ക​ടു​ത്ത വ​യ​റു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ആ​ന്ത​രി​ക​ര​ക്ത​സ്രാ​വ​വും ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്കു മാ​റ്റി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *