KOYILANDY DIARY

The Perfect News Portal

കേരള വിദ്യാർത്ഥി ജനത കെ കേളപ്പൻ ചരമദിനം ആചരിച്ചു‌

കൊയിലാണ്ടി : പ്രമുഖ സോഷ്യലിസ്റ്റും ഇന്ത്യൻ സ്വാതന്ത്ര്യ സമരനായകനും കേരള ഗാന്ധിയും ആയിരുന്ന കെ കേളപ്പൻ്റെ 49-ാം ചരമ വാർഷിക ദിനം കേരള വിദ്യാർത്ഥി ജനത കോഴിക്കോട് ജില്ല കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ അദ്ദേഹത്തിൻ്റെ ജന്മനാടായ കൊയിലാണ്ടിയിൽ വെച്ച് നടത്തി

കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് കൊയിലാണ്ടി ഇ എം എസ് ടൌൺഹാളിന് മുൻവശം വച്ച് നടത്തിയ അനുസ്മരണം  ജനതാദൾ എസ് കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡന്റ്‌ സുരേഷ് മേലേപ്പുറത്ത് ഉദ്ഘാടനം ചെയ്തു. കേരള വിദ്യാർത്ഥി ജനത കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഹരിദേവ് എസ്. വി. അദ്ധ്യക്ഷതവഹിച്ചു. ജില്ല ജനറൽ സെക്രട്ടറി അരുൺ നമ്പ്യാട്ടിൽ സ്വാഗതം പറഞ്ഞു. അഥിൻ, അർഷക് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *