KOYILANDY DIARY

The Perfect News Portal

നേതൃത്വത്തിന് നേരെ വിമര്‍ശനം; ഉറച്ചുനില്‍ക്കുന്നെന്ന് മുരളീധരന്‍

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനു നേരെ നടത്തിയ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കെ. മുരളീധരന്‍ എം.എല്‍.എ. മുരളീധരന്റെ പ്രസ്താവനയ്ക്ക് എതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയതിന്റെ പശ്ചാത്തലത്തിലാണ് മുരളീധരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ ജനവികാരം പ്രതിഫലിപ്പിക്കുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം പരാജയമാണെന്നാണ് താന്‍ പറഞ്ഞതെന്നും അതില്‍ ഉറച്ചുനില്‍ക്കുകയാണെന്നും മുരളീധരന്‍ വ്യക്തമാക്കി.

കേരളത്തില്‍ പ്രതിപക്ഷമില്ല നേതൃത്വത്തിനെതിരെ കെ.മുരളീധരന്റെ സര്‍ക്കാരിന് എതിരായ പ്രതിഷേധങ്ങള്‍ തല്ലിക്കൂട്ടേണ്ടതല്ലെന്നായിരുന്നു വിഷയത്തില്‍ കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞത്. നേതാക്കള്‍ സംയമനം പാലിക്കണമെന്നായിരുന്നു വൈസ് പ്രസിഡന്റ് വി.ഡി. സതീശന്റെ പ്രതികരണം.

Advertisements

രാജ്മോഹന്‍ ഉണ്ണിത്താനായിരുന്നു വിഷയത്തില്‍ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയത്. മുരളീധരന്‍ എതിരാളികളുടെ കൈയില്‍ ആയുധം വെച്ചുകൊടുക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്. പാര്‍ട്ടിവിട്ടുപോയ മുരളീധരനെ തിരിച്ചെടുത്തത് കോണ്‍ഗ്രസാണെന്നും മുരളീധരന്‍ ഇപ്പോള്‍ പാലു കൊടുത്ത കൈക്ക് കൊത്തുകയാണെന്നും ഉണ്ണിത്താന്‍ ആരോപിച്ചിരുന്നു.

നിലപാടില്‍ ഉറച്ചുനില്‍ക്കുന്നെന്ന് വ്യക്തമാക്കിയ മുരളീധരന്‍ നേതാക്കളുടെ വിമര്‍ശനത്തിനും മറുപടി പറഞ്ഞു. സതീശനും താനും സംയമനം പാലിക്കുന്നവരാണെന്നും രാജ്മോഹന്‍ ഉണ്ണിത്താന്റെ പരാമര്‍ശം പരമ പുച്ഛത്തോടെ തള്ളുന്നുവെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *