KOYILANDY DIARY

The Perfect News Portal

നീന്തൽക്കുളം നാടിന് സമർപ്പിച്ചു

കൊയിലാണ്ടി: നഗരസഭയിലെ പുളിയഞ്ചേരിയിൽ നവീകരിച്ച നീന്തൽക്കുളം നാടിന് സമർപ്പിച്ചു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് എംഎൽഎയായിരുന്ന കെ ദാസന്റെ ആസ്തി വികസന ഫണ്ടിൽനിന്നുള്ള 75 ലക്ഷം രൂപ ചെലവിച്ച് നവീകരിച്ച നീന്തൽക്കുളത്തിന്റെ സമർപ്പണമാണ് കാനത്തിൽ ജമീല എംഎൽഎ നിർവഹിച്ചത്. നഗരസഭാ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ അധ്യക്ഷനായി. കെ ദാസൻ മുഖ്യാതിഥിയായി.

സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഇ കെ അജിത്ത്, നിജില പറവക്കൊടി, സി പ്രജില നഗരസഭ കൗൺസിലർമാരായ മനോജ് പയറ്റുവളപ്പിൽ, വി പി ഇബ്രാഹിം കുട്ടി, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ എൻ.കെ. ഭാസ്‌ക്കരൻ, കബീർ സലാല ഹുസൈൻ തങ്ങൾ, എം റഷീദ്, സംഘാടക സമിതി ഭാരവാഹികളായ എ കെ സി മുഹമ്മദ്, എം പ്രഭാകരൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *