KOYILANDY DIARY

The Perfect News Portal

നിർമ്മാണത്തിലിരിക്കുന്ന കോഴിക്കോട് കോർപ്പറേഷന്റെ മതിൽ തകർത്തു

കോഴിക്കോട്: ടൗണ്‍ ഹാളും ലളിതകലാ അക്കാഡമി ആര്‍ട്ട് ഗ്യാലറി കെട്ടിടവും വേര്‍തിരിച്ച്‌ കോര്‍പ്പറേഷന്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന മതില്‍ തകര്‍ത്തു. ലളിതകലാ അക്കാഡമിയുടെ വാച്ച്‌ മാന്‍ നോക്കി നില്‍ക്കെയായിരുന്നു സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം.

ആര്‍ട് ഗ്യാലറിയും പരിസരങ്ങളും ലഹരി ഉപയോഗിക്കുന്നവരുടെ കേന്ദ്രമായി മാറുകയും സാമൂഹിക വിരുദ്ധരുടെ ശല്യം വര്‍ദ്ധിക്കുകയും ചെയ്തുവെന്നതിനാലാണ് കോര്‍പ്പറേഷന്‍ ഇവിടെ മതില്‍ കെട്ടാന്‍ തീരുമാനിച്ചത്. ഇതിനോട് എതിര്‍പ്പുള്ളവര്‍ നേരത്തെ പ്രതിഷേധ സംഗമങ്ങള്‍ നടത്തിയിരുന്നു. സാമൂഹിക വിരുദ്ധരായ അക്രമികളെ കണ്ടത്തി നടപടി സ്വീകരിക്കാന്‍ പൊലീസില്‍ പരാതിനല്‍കിയിട്ടുണ്ടെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *