KOYILANDY DIARY

The Perfect News Portal

നിർധനരായ രോഗികൾക്ക് 25000 രൂപയുടെ മരുന്നുകൾ സൗജന്യമായി നൽകി

കൊയിലാണ്ടി. കോവിഡ് പശ്ചാത്തലത്തിൽ ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ നിർധനരായ രോഗികൾക്ക് വിതരണം ചെയ്യുന്നതിനായി മേലൂർ സർവ്വീസ് സഹകരണ ബേങ്ക് സൗജന്യമായി മുരുന്നുകൾ നൽകി. 25000 രൂപ വിലവരുന്ന മരുന്നുകളാണ് മേലൂർ സർവ്വീസ് സഹകരണ ബേങ്ക് ആശ്വാസം പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് സംഭാവന ചെയ്തത്. ആശ്വാസം പാലിയേറ്റീവ് കെയർ പ്രസിഡണ്ട് ടി.വി. അബ്ദുൾ ഖാദർ, സിക്രട്ടരി ഇ.കെ ശ്രീനിവാസൻ എന്നിവർ ബാങ്ക് പ്രസിഡണ്ട് ശ്രീസുതൻ, സിക്രട്ടറി കെ.വി. ബിനേഷ് എന്നിവരിൽ നിന്ന് ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *