KOYILANDY DIARY

The Perfect News Portal

നിരപരാധിക്ക് കിട്ടിയ ശിക്ഷയാണ് അമിറുള്‍ ഇസ്ലാമിന്റേത്‌: അഡ്വ: ബിഎ ആളൂര്‍

കൊച്ചി: നിരപരാധിക്ക് കിട്ടിയ ശിക്ഷയാണ് അമിറുള്‍ ഇസ്ലാമിന്റേതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ: ബിഎ ആളൂര്‍. പ്രതിക്ക് ഏറ്റവും കുറഞ്ഞ ശിക്ഷയേ നല്‍കാവൂയെന്ന് കോടതിയില്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ഐപിസി 320 കോടതി ശരിവെച്ച സാഹചര്യത്തില്‍ പ്രതിക്ക് ഏറ്റവും കുറഞ്ഞ ശിക്ഷയായ ജീവപര്യന്തം ലഭിക്കുന്നതിന് വേണ്ടി കോടതിയില്‍ ആവശ്യപ്പെടും. പ്രതി വീട്ടില്‍ എത്തി എന്ന ഒറ്റക്കാരണം കൊണ്ടാണ് കുറ്റക്കാരനെന്ന്് കോടതി കണ്ടെത്തിയിരിക്കുന്നതെന്നും ആളൂര്‍ പറഞ്ഞു.

ജിഷ വധകേസിലെ നിലവിലെ തെളിവുകളൊന്നും പ്രതിക്കെതിരെ ഉയര്‍ത്താന്‍ ഉതകുന്നതല്ലെന്ന് വിധി പ്രസ്താവിക്കുന്നതിന് മുന്‍പെ ആളൂര്‍ പ്രതികരിച്ചിരുന്നു. ശാസ്ത്രീയ തെളിവ് കൊണ്ട് മാത്രം പ്രതിയെ ശിക്ഷിക്കാനാകില്ലെന്നും സാഹചര്യ തെളിവിന്റെ അടിസ്ഥാനത്തില്‍ മാത്രം പ്രതിയാക്കാനാകില്ലെന്നും ആളൂര്‍ പറഞ്ഞിരുന്നു. കോടതിയിലെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Advertisements

Leave a Reply

Your email address will not be published. Required fields are marked *