KOYILANDY DIARY

The Perfect News Portal

നിയന്ത്രണം വിട്ട സ്വകാര്യ ബസ് മൊബൈല്‍ കടയിലേക്ക് ഇരച്ചു കയറി

എടച്ചേരി: നിയന്ത്രണം വിട്ട സ്വകാര്യ ബസ് ബൈക്കും ഇലക്‌ട്രിക് പോസ്റ്റും തകര്‍ത്ത് മൊബൈല്‍ കടയിലേക്ക് ഇരച്ചു കയറി. എടച്ചേരി ഗ്രാമ പഞ്ചായത്ത് ഓഫീസിന് സമീപത്ത് ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. തലശ്ശേരി കോഴിക്കോട് റൂട്ടില്‍ ഓടുന്ന മസാഫി ബസാണ് അപകടത്തില്‍പെട്ടത്. വിവാഹാവശ്യത്തിനായി എടച്ചേരിയില്‍ എത്തിയതായിരുന്നു ബസ്.

റോഡരികില്‍ പാര്‍ക്ക് ചെയ്ത ബസ് മുന്നോട്ടെടുത്ത ഉടനെ നിയന്ത്രണം വിടുകയായിരുന്നു. നിരവധി ഓട്ടോറിക്ഷകള്‍ നിര്‍ത്തിയിടുന്ന ഇവിടെ ഞായറാഴ്ചയായതിനാല്‍ ഓട്ടോറിക്ഷകള്‍ ഉണ്ടായിരുന്നില്ല. റോഡരികില്‍ നിര്‍ത്തിയിട്ട ബൈക്കിലും ഇലക്‌ട്രിക് പോസ്റ്റിലും ഇടിച്ച ശേഷം സമീപത്തെ ക്ലാസിക് മൊബൈല്‍ കടയില്‍ ഇടിച്ചാണ് നിന്നത്. മൊബൈല്‍ കടയുടെ ബോര്‍ഡും, ഓട് പാകിയ മേല്‍ക്കൂരയും തകര്‍ന്ന നിലയിലാണ്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *