KOYILANDY DIARY

The Perfect News Portal

എളയടത്ത് ജലനിധി പദ്ധതി മന്ത്രി കെ.ടി.ജലീല്‍ ഉദ്ഘാടനം ചെയ്തു

നാദാപുരം: പുറമേരി ഗ്രാമപഞ്ചായത്തിലെ എളയടത്ത് ജലനിധി പദ്ധതി മന്ത്രി കെ.ടി.ജലീല്‍ ഉദ്ഘാടനം ചെയ്തു. പ്രദേശത്തെ 92 കുടുംബങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കാന്‍ കഴിയുന്ന ഈ പദ്ധതിക്ക് 2015 ലാണ് തുടക്കം കുറിച്ചത്. പദ്ധതിക്കായി പുറമേരിയില്‍ 32 കിണറുകളും ടാങ്കുകളുമാണ് അനുവദിച്ചിട്ടുള്ളത്. ഇതില്‍ നാലാമത്തെ കിണറാണ് എളയടത്ത് നിര്‍മ്മിച്ചത്. 62 ലക്ഷം രൂപയാണ് നിര്‍മ്മാണ ചെലവ്. ഉദ്ഘാടന ചടങ്ങില്‍ പാറക്കല്‍ അബ്ദുല്ല എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു.

പമ്പ് ഹൗസിന്റെ താക്കോല്‍ദാനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.അച്യുതന്‍ നിര്‍വഹിച്ചു. പുറമേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസീത കല്ലുള്ളതില്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്ബര്‍ മനോജ് അരൂര്‍, സീന കരുവന്താരി, ഫൗസിയ കുഞ്ഞമ്മത്, എന്‍.ടി.രാജേഷ്, സി.കെ.ഇബ്രാഹിം, പി.കെ.രവീന്ദ്രന്‍, കെ.സജീവന്‍, രാജീവന്‍ മൈലോട്ട്, പി.ടി.പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു. വാര്‍ഡ് മെമ്ബര്‍ ആര്‍.അബ്ദുല്‍ സലാം സ്വാഗതവും, സ്വാഗതസംഘം കണ്‍വീനര്‍ കെ.പി. സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *