KOYILANDY DIARY

The Perfect News Portal

നിയന്ത്രണം വിട്ട കാര്‍ വൈദ്യുതത്തൂണ്‍ ഇടിച്ചു തകര്‍ത്തു

പുതുപ്പാടി: ഈങ്ങാപ്പുഴ വില്ലേജ് ഓഫീസിന് സമീപം ദേശീയപാതയില്‍ നിയന്ത്രണം വിട്ട  കാര്‍ വൈദ്യുതത്തൂണ്‍ ഇടിച്ചു തകര്‍ത്തു. തൂണിന്റെ കടഭാഗം പൊട്ടി എട്ടു മീറ്ററോളം മുന്നോട്ടുമാറി കാറിന്റെ മുകളില്‍ പതിച്ചു. കാറിലുണ്ടായിരുന്ന അച്ഛനും മകനും പരിക്കില്ലാതെ രക്ഷപ്പെട്ടു. കാര്‍ മുന്നോട്ടുനീങ്ങി അടുത്ത പറമ്പിലാണ് നിന്നത്. അത്തോളി സ്വദേശികളായ ഗംഗാധരനും മകന്‍ സിജിഷുമാണ് കാറിലുണ്ടായിരുന്നത്. സിജിഷാണ് വാഹനം ഓടിച്ചത്. ഇവര്‍ െബംഗളൂരുവിലേക്ക് പോവുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് ഇവരെ കാറില്‍നിന്ന് പുറത്തിറക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *