KOYILANDY DIARY

The Perfect News Portal

നേമത്ത് ബൈക്ക് അപകടം: ര​ണ്ടു യു​വാ​ക്കള്‍ മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: നേമത്ത് ഇ​ന്ന​ലെ അര്‍​ദ്ധ​രാ​ത്രി​യു​ണ്ടായ ര​ണ്ട് ബൈക്ക് അപകടങ്ങളിലായി ര​ണ്ടു യു​വാ​ക്കള്‍ മ​രി​ച്ചു. പാ​പ്പ​നം​കോ​ട് എ​സ്റ്റേ​റ്റ് ജം​ഗ്ഷ​ന് സ​മീ​പം രാ​ത്രി 12​ഓ​ടെ ര​ണ്ടു ബൈ​ക്കു​കള്‍ കൂ​ട്ടി​യി​ടി​ച്ചു​ണ്ടായ അ​പ​ക​ട​ത്തില്‍ പാ​പ്പ​നം​കോ​ട് പേരേക്കോണം വടക്കേവിളാകത്ത് വീട്ടില്‍ ശിവാനന്ദന്റെ മകന്‍ കണ്ണന്‍ എന്ന സ​ജി​ത്ത് (22) മ​രി​ച്ചു. ബൈ​ക്കു​ക​ളി​ലു​ണ്ടാ​യി​രു​ന്ന സ​ത്യന്‍ ന​ഗര്‍ സ്വ​ദേ​ശി​ക​ളായ സ​ന്ദീ​പ് (23​), അ​ജി​ത്ത് (22​), വി​ള​വാ​തു​ക്കല്‍ സ്വ​ദേ​ശി രാ​ഹുല്‍ ​(26) എ​ന്നി​വ​രെ ഗു​രു​ത​രാ​വ​സ്ഥ​യില്‍ മെ​ഡി​ക്കല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യില്‍ പ്ര​വേ​ശി​പ്പി​ച്ചു.

പാപ്പനംകോട് ജംഗ്ഷനില്‍ പോയശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവര്‍. എതിരെ വന്ന ബൈക്കുമായി ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്നാണ് പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപകടത്തിന്റെ ആഘാതത്തില്‍ തലയ്ക്കേറ്റ പരിക്കും അമിത രക്തസ്രാവവുമാണ് സജിത്തിന്റെ മരണത്തിന് കാരണാമായതെന്ന് പൊലീസ് പറയുന്നു. പോസ്റ്റുമോര്‍ട്ടത്തിനുശേഷം സജിത്തിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. തെരുവുവിളക്കുകളുണ്ടെങ്കിലും ലൈറ്റിനുവെളിച്ചം കുറവായതിനാല്‍ പലപ്പോഴും എതിരവരുന്ന വാഹനം കാണാതെ ഇവിടെ അപകടങ്ങള്‍ നടക്കുന്നത് പതിവാണ്.
ആന്ധ്രാപ്രദേശിയില്‍ ഉപരിപഠനം നടത്തുകയായിരുന്നു സജിത്ത്. ഷൈലജയാണ് അമ്മ. സഹോദരി :സജിത.

രണ്ടാമത്തെ അപകടം നടന്നത് നേമം പൂ​ഴി​ക്കു​ന്നി​ന് സ​മീ​പത്തയിരുന്നു. മതിലില്‍ ബൈക്കിടിച്ചുണ്ടായ അപകടത്തില്‍ പൂഴിക്കുന്ന് അശ്വതിയില്‍ സോമന്‍ നായരുടെ മകന്‍ കുട്ടന്‍ എന്ന ബി​ജു (30) മ​രിച്ചു. നേമത്തുപോയശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ബിജു. നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിക്കുകയായിരുന്നു. നാട്ടുകാരാണ് ബിജുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊല്ലത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *