KOYILANDY DIARY

The Perfect News Portal

നിപ വൈറസ് ഭീതി: കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കി

കൊയിലാണ്ടി: നിപ വൈറസ് ഭീതി കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ പനിപ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കിയതായി ആശുപത്രി സൂപ്രണ്ട് ഡോ. കെ.എം. സച്ചിന്‍ബാബു പറഞ്ഞു. ഏതുസാഹചര്യവും നേരിടാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും സേവനം ഉറപ്പാക്കിയിട്ടുണ്ട്.

നിലവില്‍ 21 ഡോക്ടര്‍മാര്‍ ആശുപത്രിയിലുണ്ട്. പേരാമ്പ്ര പ്രദേശത്തിന്റെ സമീപത്തുള്ള ആശുപത്രിയെന്ന നിലയില്‍ കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കാന്‍ ആരോഗ്യവകുപ്പില്‍നിന്ന് ജാഗ്രതാനിര്‍ദേശം വന്നിട്ടുണ്ട്. രോഗികളെ പരിചരിക്കുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റുജീവനക്കാര്‍ എന്നിവരെല്ലാം മുഖാവരണം ധരിച്ചാണ് ജോലിക്കെത്തുന്നത്.

ആവശ്യത്തിന് മരുന്നുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. തിങ്കളാഴ്ച പനിബാധിച്ച് 150 പേര്‍ ചികിത്സതേടിയെത്തിയിരുന്നു. ഇത്രയും പനിരോഗികള്‍ സാധാരണഗതിയില്‍ ആശുപത്രിയിലെത്താറുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. നഗരസഭാചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ ആശുപത്രിയിലെത്തി സൂപ്രണ്ടുമായി ചര്‍ച്ചനടത്തി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *