KOYILANDY DIARY

The Perfect News Portal

വയനാടന്‍ കാടുകളിലെ ആദിവാസികള്‍ക്കായി അരിയും ഭക്ഷണ വിഭവങ്ങളും വിതരണം ചെയ്തു

കല്‍പ്പറ്റ: ഭക്ഷണ പ്രിയരുടെ സോഷ്യല്‍ മീഡിയാ കൂട്ടായ്മയായ ‘കൊച്ചിന്‍ ഫുഡിസ്’ വയനാടന്‍ കാടുകളിലെ ആദിവാസികള്‍ക്കായി അരിയും ഭക്ഷണ വിഭവങ്ങളും, കുട്ടികള്‍ക്ക് പഠന സാമഗ്രികളും വിതരണം ചെയ്തു. പൊഴുതന, പിണങ്ങോട് ഭാഗത്തുള്ള സെറ്റില്‍മെന്റിലാണ് കൊച്ചിന്‍ ഫുഡിസിന്റെ സഹായ ഹസ്തമെത്തിയത്. വെറുമൊരു സാമൂഹ്യ മാധ്യമ ഗ്രൂപ്പായി മാറി നില്‍ക്കാതെ അവശതയനുഭവിക്കുന്ന സഹജീവികളുടെ വിശപ്പകറ്റാന്‍ കൈ കോര്‍ത്തിരിക്കുകയാണ് കൊച്ചിന്‍ ഫുഡിസ്.

ഗ്രൂപ്പംഗങ്ങളുടേയും വിശാലമനസ്‌കരായ നിരവധി സുഹൃത്തുക്കളുടെയും കൂട്ടായ്മയുടെ സഹായത്തോടെയാണ് ഭക്ഷണവിഭവങ്ങളും, പഠനസാമഗ്രികളും, വസ്ത്രങ്ങളും ശേഖരിച്ചത്. കേരളത്തിനകത്തും പുറത്തുമുള്ള ഭക്ഷണ പ്രിയരുടെ ഇഷ്ടപ്പെട്ട ഭക്ഷണ വിഭവങ്ങളും പ്രിയപ്പെട്ട റെസ്റ്റോറെന്റുകളും പരിചയപ്പെടുത്തി തുടങ്ങിയ ഗ്രൂപ്പ് വളരെ പെട്ടന്ന്ജ നകീയമാവുകയായിരുന്നു. ചെറായി ബീച്ചില്‍ വച്ച്‌ കഴിഞ്ഞ മാസം നടന്ന ആദ്യ സൗഹൃദ സംഗമത്തില്‍ തുടക്കമിട്ട ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് വിശപ്പകറ്റാന്‍ കൊച്ചിന്‍ ഫുഡിസിന്റെ സംഘം മലകയറിയത്. നല്ലൊരു ഭക്ഷണ സംസ്‌കാരം പ്രോത്സാഹിപ്പിക്കുക എന്നതിനൊപ്പം വിശക്കുന്നവര്‍ക്ക് സഹായമെത്തിക്കുക എന്നതു കൂടിയാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.

ആദിവാസികള്‍ പാലിക്കേണ്ട പോഷക സമ്ബുഷ്ടമായ ആഹാരരീതികളെ കുറിച്ചും, അവര്‍ നേടേണ്ട വിദ്യാഭ്യസത്തിന്റെ പ്രാധാന്യത്തെകുറിച്ചും ഗ്രൂപ്പ് അഡ്മിന്‍ ഷാസ് ഷബീര്‍ ബോധവല്‍ക്കരണം നടത്തി. പൊഴുതന ഗ്രാമ പഞ്ചായത്ത് അംഗം ഇന്ദിര രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ പ്രവര്‍ത്തക മിനി ഷാജി, സാമൂഹ്യ പ്രവര്‍ത്തകരായ ഗിരീഷ് എ. എസ്,സ്വപ്ന വിനോദ് കുമാര്‍. കൊച്ചിന്‍ ഫുഡിസ് വോളന്റിയര്‍മാരായ അസിം കോട്ടൂര്‍, ഫാസ ഇസ്മായില്‍, മീര നിതിന്‍, ഷെജില്‍, ദീപ്ന തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisements

അഡ്മിനായ ലികു മാഹി മോഡറേറ്റര്‍മാരായ ദീപ അജിത്, രഹന അബ്ദുള്‍ റഹിം, അനീഷ് വി. ബി. തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. .ഭാവിയില്‍ കൂടുതല്‍ സഹായം അര്‍ഹിക്കുന്നവരെ ഉള്‍പ്പെടുത്തി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുവാനും ഉന്നത വിദ്യാഭാസത്തിനു ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികളെ കണ്ടെത്തി തുടര്‍വിദ്യാഭ്യാസത്തിന് സഹായം നല്‍കുവാനും, ആവശര്‍ക്കും വികലാംഗര്‍ക്കും സ്വയം തൊഴില്‍ കണ്ടെത്താന്‍ വേണ്ട സൗകര്യങ്ങള്‍ ചെയ്തു കൊടുക്കാന്‍ പദ്ധതിയിടുന്നതായും ഭാരവാഹികള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *