KOYILANDY DIARY

The Perfect News Portal

നാസിക് സൈനിക ക്യാമ്പിൽ മലയാളി സൈനികന്‍ മരിച്ച നിലയില്‍

കൊല്ലം: നാസിക് സൈനിക ക്യാമ്പിൽ മലയാളി സൈനികന്‍ മരിച്ച നിലയില്‍. കൊല്ലം സ്വദേശിയായ റോയ്​ മാത്യുവാണ്​ മരിച്ചത്​. നാസിക്കിലെ സൈനിക ക്യാമ്പിൽ നിന്ന് റോയ്​ മാത്യുവിനെ ഫെബ്രുവരി 25 മുതല്‍ കാണാതായിരുന്നു. ക്യാമ്പിൽ നിന്ന്​ രണ്ട്​ കിലോ മീറ്റര്‍ അകലെയുള്ള തീര്‍ത്ഥാടന കേന്ദ്രത്തില്‍ റോയ്​ മാത്യുവിന്റെ
മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്ന്​ ഒൗദ്യോഗിക അറിയിപ്പ്​ ബന്ധുക്കള്‍ക്ക്​ ലഭിച്ചു.

ക്യാമ്പിൽ തൊഴില്‍ പീഡനം അനുഭവിക്കുന്നതായി റോയ്​ മാത്യു പരാതിപ്പെട്ടിരുന്നതായി വീട്ടുകാര്‍ ആരോപിച്ചു. ഫെബ്രുവരി 22 നാണ്​ അവസാനമായി ഫോണില്‍ ബന്ധപ്പട്ടതെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *