നാസിക് സൈനിക ക്യാമ്പിൽ മലയാളി സൈനികന് മരിച്ച നിലയില്‍
കൊല്ലം: നാസിക് സൈനിക ക്യാമ്പിൽ മലയാളി സൈനികന് മരിച്ച നിലയില്‍. കൊല്ലം സ്വദേശിയായ റോയ് മാത്യുവാണ് മരിച്ചത്. നാസിക്കിലെ സൈനിക ക്യാമ്പിൽ നിന്ന് റോയ് മാത്യുവിനെ ഫെബ്രുവരി 25 മുതല്‍ കാണാതായിരുന്നു. ക്യാമ്പിൽ നിന്ന് രണ്ട് കിലോ മീറ്റര്‍ അകലെയുള്ള തീര്‍ത്ഥാടന കേന്ദ്രത്തില്‍ റോയ് മാത്യുവിന്റെ
മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്ന് ഒൗദ്യോഗിക അറിയിപ്പ് ബന്ധുക്കള്‍ക്ക് ലഭിച്ചു.
ക്യാമ്പിൽ തൊഴില്‍ പീഡനം അനുഭവിക്കുന്നതായി റോയ് മാത്യു പരാതിപ്പെട്ടിരുന്നതായി വീട്ടുകാര്‍ ആരോപിച്ചു. ഫെബ്രുവരി 22 നാണ് അവസാനമായി ഫോണില്‍ ബന്ധപ്പട്ടതെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു.