KOYILANDY DIARY

The Perfect News Portal

നാളികേര കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കണം: കേരള കർഷക സംഘം

കൊയിലാണ്ടി: കോവിഡ് വൈറസിന്റെ രണ്ടാം വരവിൽ നാടാകെ അടച്ചു പൂട്ടിയപ്പോൾ പ്രതിസന്ധിയിലായ നാളികേര കർഷകരുടെ പ്രയാസങ്ങൾ പരിഹരിക്കണമെന്ന് കേരള കർഷക സംഘം കൊയിലാണ്ടി ഏരിയാ കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. പ്രാദേശിക സംഭരണ കേന്ദ്രങ്ങൾക്ക് ഇളവ് നൽകി കർഷകരുടെ ജീവിത പ്രയാസം അകറ്റണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി പി. വിശ്വൻ മാസ്റ്റർ സംഘടനാ തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്തു. ഏരിയാ പ്രസിസണ്ട് എ.എം. സുഗതൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഏരിയാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ കെ. ഷിജു മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ കമ്മറ്റി അംഗം ടി.വി. ഗിരിജ മറ്റ് ഭാരവാഹികൾ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *