KOYILANDY DIARY.COM

The Perfect News Portal

ഫുട്ബോൾ ലഹരിയിൽ ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ

.
കൊയിലാണ്ടി ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ ലോകകപ്പ് മത്സരത്തിനോടനുബന്ധിച്ച് ഷൂട്ട് ഔട്ട് മത്സരം നടത്തി. പ്രമുഖ ഫുട്ബോളറും മുൻ സർവ്വീസസ് താരവുമായ നടുക്കണ്ടി കണാരൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ.കെ. മുരളി അദ്ധ്യക്ഷത വഹിച്ചു. മുൻ കെഎസ്ഇബി താരവും ഓട്ടക്കാരനുമായ ഫൽഗുനൻ കെ.പി. മുഖ്യാതിഥിയായിരുന്നു. ശൈലജ നമ്പിയേരി, ടി എം. രവീന്ദ്രൻ, മോളി വി.എം, ശരണ്യ എന്നിവർ സംസാരിച്ചു. സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികളും ഷൂട്ട്ഔട്ട് മത്സരത്തിൽ പങ്കെടുത്തു.
Share news