KOYILANDY DIARY

The Perfect News Portal

നാദാപുരത്ത്‌ അപകടഭീഷണിയുയര്‍ത്തിയ മരം മുറിച്ചുമാറ്റി

നാദാപുരം: പെരിങ്ങത്തൂര്‍ നാദാപുരം സംസ്ഥാന പാതയില്‍ ആവോലത്ത് റോഡരികിലെ വാകമരം ശിഖരം ഒടിഞ്ഞ് അപകടഭീഷണിയുയര്‍ത്തി. വെളളിയാഴ്ച വൈകീട്ട് അഞ്ചര മണിയോടെയാണ് സംഭവം. നാദാപുരത്തു നിന്നും പൊലീസ് സ്ഥലത്തെത്തി വാഹന ഗതാഗതം നിയന്ത്രിച്ചു. ചേലക്കാട് നിന്ന് ഫയര്‍ഫോഴ്സും വൈദ്യുതി വകുപ്പ് അധികൃതരും സ്ഥലത്തെത്തി. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് മരം മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *