KOYILANDY DIARY

The Perfect News Portal

നാട്ടുപച്ചയുടെ നേതൃത്വത്തിൽ ശുചീകരണം നടത്തി

 കൊയിലാണ്ടി. നാട്ടുപച്ചയുടെ നേതൃത്വത്തിൽ ശുചീകരണം സംഘടിപ്പിച്ചു.  ആത്മസംതൃപ്തിയുടെ നിറവിൽ നാട്ടുപച്ച പ്രവർത്തകർ,  നാട്ടുപച്ച രൂപീകരണ ശേഷം ആദ്യ പൊതുപരിപാടി വൻവിജയമായി 70 ൽ പരം വളണ്ടിയർമാർ ഊരള്ളുർ ടൗൺ, സ്കൂൾ, അംങ്ങനവാടി പരിസരം തുടങ്ങിയ സ്ഥലങ്ങളിലെ മാലിന്യങ്ങൾ കൂട്ടായ്മയിലൂടെ  നീക്കം ചെയ്തു ശുചീകരിച്ചു.
അതോടൊപ്പം പ്രദേശത്തെ വീടുകളും പരിസരവും ശുചീകരിച്ചു.  ശൂചീകരണ പ്രവർത്തനം  അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.രാധ ഉദ്ഘാടനം ചെയ്തു. ശുചീകരണ പ്രവർത്തനങ്ങൾക്ക് നാട്ടുപച്ച പ്രവർത്തകരും, സ്വാഗതസംഘവും നേതൃത്വം നൽകി.

 

Leave a Reply

Your email address will not be published. Required fields are marked *