KOYILANDY DIARY

The Perfect News Portal

നവീകരിച്ച റോഡ് ജനങ്ങൾക്കായി തുറന്ന് കൊടുത്തു

കൊയിലാണ്ടി: ചേമഞ്ചേരിയിൽ നവീകരിച്ച പൂക്കാട് – മുക്കാടി റോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. 17 ലക്ഷം രൂപ ചിലവഴിച്ചാണ് റോഡ് നവീകരിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശോകൻ കോട്ട് അദ്ധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൻ പി. പി. ശ്രീജ, ബ്ലോക്ക് പഞ്ചായത്തംഗം സുഹറാ മെഹബൂബ്, ഗ്രാമ പഞ്ചായത്തംഗം എൻ. ഉണ്ണി, അവിണേരി ശങ്കരൻ, മുൻ മെമ്പർമാരായ പി. പി അബ്ദുൾ ഹാരിസ്, പി. പി സുധാകരൻ എന്നിവർ സംസാരിച്ചു. എൻ കെ അനൂപ് കുമാർ നന്ദിയും പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *