KOYILANDY DIARY

The Perfect News Portal

നഴ്സിന് സൂര്യാഘാതമേറ്റു

കോട്ടയം: ജോലിക്കിടെ സൂര്യാഘാതമേറ്റ നഴ്സ് ചികിത്സയില്‍. അയ്മനം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്സും സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പി.ജെ.വറുഗീസിന്റെ ഭാര്യയുമായ രജനി വറുഗീസാണ് (53) സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. രജനിയുടെ പുറത്താണ് പൊള്ളല്‍.

കഴിഞ്ഞദിവസമായിരുന്നു സംഭവം. ഉച്ചയ്ക്ക് ജോലിക്കിടെ അസ്വസ്ഥത അനുഭവപ്പെട്ടെങ്കിലും കാര്യമാക്കിയില്ല. തുടര്‍ന്ന് കലശലായ ക്ഷീണവും പനിയുംമൂലം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് സൂര്യാഘാതമേറ്റതാണെന്ന് മനസിലായത്.

Leave a Reply

Your email address will not be published. Required fields are marked *