KOYILANDY DIARY

The Perfect News Portal

“നമിതം 2021 ” പുരസ്കാരം സത്യചന്ദ്രൻ പൊയിൽക്കാവിന് സമർപ്പിച്ചു

കൊയിലാണ്ടി: “നമിതം 2021 ” പുരസ്കാരം സത്യചന്ദ്രൻ പൊയിൽക്കാവിന് സമർപ്പിച്ചു . സി.ജി.എൻ.ചേമഞ്ചേരി, എ.പി.എസ്.കിടാവ് എന്നിവരുടെ സ്മരണാർത്ഥം കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പന്തലായനി ബ്ലോക്ക് കമ്മിറ്റി ഏർപ്പെടുത്തിയ “നമിതം 2021 ” പുരസ്കാരമാണ് സത്യചന്ദ്രൻ പൊയിൽക്കാവിന് സമർപ്പിച്ചത്. പൂക്കാടിൽ നടന്ന സാംസ്കാരിക സംഗമത്തിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡൻ്റ് പി.ബാബുരാജ് ഉപഹാര സമർപ്പണം നിർവ്വഹിച്ചു. കെ.എസ്.എസ്.പി.യു.ജില്ലാ പ്രസിഡൻ്റ് എ.പി.അസ്സൈൻ സാംസ്കാരിക സംഗമം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് കെ.വി.രാഘവൻ പ്രശസ്തിപത്രം സർപ്പിച്ചു. എൻ.കെ.കെ.മാരാർ അധ്യക്ഷത വഹിച്ചു.  

ഇ.ഗംഗാധരൻ നായർ സി.ജി.എൻ.ചേമഞ്ചേരി, എ.പി.എസ്.കിടാവ് എന്നിവരെ അനുസ്മരിച്ച് സംസാരിച്ചു. യു.കെ.രാഘവൻ, ഇ.കെ.ഗോവിന്ദൻ, സി.വി.ബാലകൃഷ്ണൻ, പ്രൊഫ.എം.പി.ശ്രീധരൻ നായർ, ടി.വി.ഗിരിജ, ഭാസ്കരൻ വി.പി.ചിങ്ങപുരം, എ.ഹരിദാസ് മൂടാടി, ടി.വേണുഗോപാൽ എന്നിവർ സംസാരിച്ചു. തുടർന്ന് സുനിൽ തിരുവഞ്ചൂർ അവതരിപ്പിച്ച രാഗസുധ – ഗാനാലാപം, ഉഷ അശ്വതിയുടെ വീഡിയോ പ്രദർശനം (സംഗീത ആൽബം – ആക്സിഡൻ്റ്) എന്നിവ നടന്നു. 

Leave a Reply

Your email address will not be published. Required fields are marked *