KOYILANDY DIARY

The Perfect News Portal

നടുവണ്ണൂരില്‍ ഖരമാലിന്യ സംസ്‌കരണത്തിന്റെ 25 യൂണിറ്റുകള്‍ സ്ഥാപിക്കും

കൊയിലാണ്ടി: നടുവണ്ണൂര്‍ പഞ്ചായത്തില്‍ തുമ്പൂര്‍മൂഴി മോഡല്‍ ഖരമാലിന്യ സംസ്‌കരണത്തിന്റെ 25 യൂണിറ്റുകള്‍ ഓഗസ്റ്റ് 15-ന് സ്ഥാപിക്കും. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കുന്ന യൂണിറ്റുകളുടെ നിര്‍മാണോദ്ഘാടനം ഓഗസ്റ്റ് 15-ന് ‘മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യത്തിലേക്ക്’ എന്ന പ്രഖ്യാപനത്തോടുകൂടി തുടങ്ങും.

മാലിന്യങ്ങള്‍ ബാക്ടീരിയയുടെ പ്രവര്‍ത്തനത്തിലൂടെ വളമാക്കിമാറ്റുന്നതാണ് ഇതിലെ രീതി. കൊയിലാണ്ടി ജെ.പി.ടെക്കാണ് യൂണിറ്റുകള്‍ സ്ഥാപിക്കുന്നത്. ഇതിനുള്ള ഫണ്ട് ജലനിധി നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *