KOYILANDY DIARY

The Perfect News Portal

മാനവിക വിഷയങ്ങളില്‍ യുജിസി നെറ്റ് നവംബര്‍ 5ന്

മാനവിക വിഷയങ്ങളില്‍ അസി.പ്രൊഫസര്‍/ ജൂനിയര്‍ റിസര്‍ച്ച്‌ ഫെല്ലോഷിപ്പ് യോഗ്യതക്ക് ദേശീയ യോഗ്യതാ നിര്‍ണയ പരീക്ഷ(യുജിസി-നെറ്റ്) 2017 നവംബര്‍ അഞ്ചിന് നടത്തും. 99 മാനവിക വിഷയങ്ങളിലാണ് നെറ്റ് നടത്തുന്നത്. രാജ്യത്തെ 89 നെറ്റ് കോ ഓര്‍ഡിനേറ്റിങ് സ്ഥാപനങ്ങളിലാണ് മുന്‍പരീക്ഷകള്‍പോലെ പരീക്ഷ നടത്തുക. ഓണ്‍ലൈനായി www.cbse net.nic. in വെബ്സൈറ്റിലൂടെ സെപ്തംബര്‍ 11വരെ അപേക്ഷിക്കാം.

ഹ്യൂമാനിറ്റീസ് (ഭാഷകള്‍ ഉള്‍പ്പടെ), സോഷ്യല്‍ സയന്‍സസ്, കംപ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിക്സ് സയന്‍സ് വിഷയങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ ബിരുദാനന്തര ബിരുദം 55 ശതമാനം മാര്‍ക്കോടെ (എസ് സി/എസ് ടി/ഭിന്നശേഷി വിഭാഗത്തിന്് 50 ശതമാനം) പാസായവര്‍ക്ക് പരീക്ഷ എഴുതാം. അവസാന വര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. 1991 സെപ്തംബര്‍ 19 നു മുമ്ബ് ബിരുദാനന്തര ബിരുദ പരീക്ഷക്കിരുന്ന പി എച്ച്‌ ഡി യോഗ്യതയുള്ളവര്‍ക്ക് യോഗ്യതാ മാര്‍ക്കില്‍ അഞ്ചുശതമാനം ഇളവ്.

2017 നവംബര്‍ ഒന്നിന് 28 വയസാണ് ഉയര്‍ന്ന പ്രായപരിധി.(എസ് സി/എസ്ടി/ഭിന്നശേഷി വിഭാഗം/ഒ ബി സി/വനിതകള്‍ എന്നിവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ അഞ്ചു വര്‍ഷ ഇളവുണ്ട്. ഗവേഷണം കഴിഞ്ഞവര്‍ക്ക് അഞ്ച് വര്‍ഷവും എല്‍ എല്‍ എം ബിരുദമുള്ളവര്‍ക്ക് മൂന്നു വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ട്. ലക്ചര്‍ഷിപ്പിന് (നെറ്റ്) ഉയര്‍ന്ന പ്രായപരിധിയില്ല.

Advertisements

നെറ്റ് വിഷയങ്ങളെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും www.cbse net.nic. in വെബ്സൈറ്റ് കാണുക. സെപ്തംബര്‍ 11വരെ ഈ വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *