നടുവണ്ണൂര്‍ ഐ.ടി.ഐയില്‍ പ്രവേശനം
നടുവണ്ണൂര്‍: മലബാര്‍ കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ഐ.ടി.ഐ.യില്‍ കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള എന്‍.സി.വി.ടി. അംഗീകാരമുള്ള ഡ്രാഫ്ടസ്മാന് (സിവില്‍), ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് എന്നീ കോഴ്സുകളിലേക്ക് പ്രവേശനം നടത്തുന്നു.
സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രക്ഷിതാവുമൊന്നിച്ച് നടുവണ്ണൂര്‍ കെ.എസ്.ഇ.ബി.ക്ക് സമീപം സ്ഥിതിചെയ്യുന്ന ഐ.ടി.ഐ. ഓഫീസിലെത്തിച്ചേരണം. ഓരോ യൂണിറ്റിലും രണ്ട് സീറ്റുകള്‍വീതം പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്.