KOYILANDY DIARY

The Perfect News Portal

നഗരസഭ കരട് നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കല്‍: വര്‍ക്കിങ്ങ് ഗ്രൂപ്പ് യോഗം ചേർന്നു

കൊയിലാണ്ടി: നഗരസഭയുടെ 2020-21 വര്‍ഷത്തെ വാര്‍ഷിക പദ്ധതി രൂപീകരണ കരട് നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കുന്നതിനുള്ള വര്‍ക്കിങ്ങ് ഗ്രൂപ്പുകളുടെ സംയുക്തയോഗം നടന്നു. ടൗണ്‍ഹാളില്‍ നടന്ന യോഗം നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷ വി.കെ.പത്മിനി അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷന്‍മാരായ എന്‍.കെ.ഭാസ്‌കരന്‍, വി.കെ.അജിത, ദിവ്യസെല്‍വരാജ്, നഗരസഭാംഗങ്ങളായ എം.സുരേന്ദ്രന്‍, കെ.വിജയന്‍, മുനിസിപ്പല്‍ എന്‍ജിനീയര്‍ മനോജ്കുമാര്‍, സൂപ്രണ്ട് എ.എം.അനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *