KOYILANDY DIARY

The Perfect News Portal

ദേശീയ പാതയിൽ വെങ്ങളം ബൈപ്പാസ് ജങ്‌ഷനു സമീപം വാഹനങ്ങളുടെ അനധികൃത പാർക്കിംങ്

കൊയിലാണ്ടി: ദേശീയ പാതയിൽ വെങ്ങളം ബൈപ്പാസ് ജങ്‌ഷനു സമീപം വാഹനങ്ങളുടെ അനധികൃത പാർക്കിംങ്. വെങ്ങളം ബൈപ്പാസ് ജങ്‌ഷനു സമീപം റോഡിൽ ഇതര സംസ്ഥാന കണ്ടെയ്‌നർ ലോറികൾ വരിവരിയായി നിർത്തിയിടുന്നത് മറ്റു വാഹനങ്ങൾക്ക് പ്രയാസമുണ്ടാക്കുന്നു. റോഡിലേക്ക് കയറ്റി നിർത്തിയാണ് വാഹനങ്ങൾ ഏറെയും നിർത്തിയിടുന്നത്. ഇതുകാരണം വാഹനങ്ങൾക്ക് വശം കൊടുക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. മാത്രമല്ല വാഹനങ്ങൾ നിരനിരയായി നിർത്തിയിടുന്നതു കാരണം റോഡിലെ ദൂരകാഴ്ചയും മറയ്ക്കുന്നതായി പരാതിയുണ്ട്.

ഇതര സംസ്ഥാനത്തു നിന്ന്‌ വരുന്ന വാഹനങ്ങളിലെ ജീവനക്കാർ വിശ്രമിക്കാനായി ഇടം കണ്ടെത്തുന്നത് ഇവിടെയാണ്. മിക്ക ലോറികളും രാത്രി കാലങ്ങളിലാണ് കൂടുതലായി സഞ്ചരിക്കുക. അതുകാരണം പകൽ സമയത്ത് വെങ്ങളത്തെ റോഡരികിൽ നിർത്തിയിടുകയാണ് പതിവ്. പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാനും ഇവിടെ സൗകര്യമില്ല. വെങ്ങളം ജങ്‌ഷൻ സ്ഥിരം അപകടമേഖലയാണ്. ഇവിടെ വാഹനങ്ങൾ നിർത്തിയിടരുതെന്ന് കാണിച്ച് നോ പാർക്കിങ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ അതൊന്നും കണക്കിലെടുക്കാതെയാണ് വാഹനങ്ങൾ നിർത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *