KOYILANDY DIARY

The Perfect News Portal

ദുബായ് സർക്കാരിൻ്റെ അംഗീകാരം നേടിയ കൊയിലാണ്ടി സ്വദേശി ബാബു കുനിയിങ്കലിൻ്റെ കുടുംബത്തെ അനുമോദിച്ചു

കൊയിലാണ്ടി: കോവിഡ് 19 ദുബൈയിൽ താണ്ഡവമാടിയപ്പോൾ, ദുബൈയിൽ ഒരുക്കിയ ലോകത്തെ ഏറ്റവും വലിയ ഐസൊലേഷൻ സെൻ്റെറായ അൽ വർസാനിൽ വളണ്ടിയറായി സേവനമനുഷ്ഠിച്ച് ദുബായ് സർക്കാരിൻ്റെ അംഗീകാരം നേടിയ കൊയിലാണ്ടി സ്വദേശി ബാബുരാജ് കുനിയിങ്കലിൻ്റെ കുടുംബത്തിനെ  കൊയിലാണ്ടി എൻ ആർ ഐ ഫോറം അനുമോദിച്ചു.
 കെ. ദാസൻ എം. എൽ. എ.  ഉപഹാരം നൽകി. മുൻ കീഴരിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ഹരീന്ദ്രൻ മാസ്റ്റർ, വി. പി ഇബ്രാഹിം കുട്ടി, രാജേഷ് കീഴരിയൂർ, എ. അസീസ് മാസ്റ്റർ, വായനാരി വിനോദ്, അബ്ദുൽ ഖാദർ പരപ്പാളകം, ബൈജു എംപീസ്, ബാബുവിൻ്റെ ഭാര്യ റീന, മക്കളായ. മാളവിക, അനാമിക, കുടുംബാംഗങ്ങൾ, അധ്യാപകർ , സുഹൃത്തുക്കൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *