KOYILANDY DIARY

The Perfect News Portal

ദിലീപിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ പ്രധാന പ്രതിയായ പള്‍സര്‍ സുനിയുടെ സഹതടവുകാരായിരുന്ന വിഷ്ണു, സനല്‍ എന്നിവരെ വിശദമായി ചോദ്യം ചെയ്തതിനു ശേഷം ഞായറാഴ്ച രാത്രിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഗൂഡാലോചന നടത്തിയെന്ന വകുപ്പുകളാണ് ഇരുവര്‍ക്കെ ചുമത്തിയിരിക്കുന്നത്.

സുനി എഴുതിയതെന്ന് പറയപ്പെടുന്ന കത്ത് ദിലീപിന് കൈമാറിയതും ദിലീപിന്‍റെ മാനേജരെയും സംവിധായകന്‍ നാദിര്‍ഷായെയും ഫോണില്‍ വിളിച്ച്‌ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിച്ചതും വിഷ്ണുവാണെന്നാണ് കരുതപ്പെടുന്നത്. ദിലീപിന് കത്ത് നല്‍കിയതിനെക്കുറിച്ചും ഫോണില്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തിയതിനെക്കുറിച്ചും പോലീസ് അന്വേഷണം തുടരുകയാണ്. തനിക്ക് ലഭിച്ച കത്തും ഫോണ്‍ വിളിച്ചതിന്‍റെ ശബ്ദരേഖയും ദിലീപ് നേരത്തെ തന്നെ പോലീസിന് കൈമാറിയിരുന്നു. കത്ത് ശനിയാഴ്ച മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *