KOYILANDY DIARY

The Perfect News Portal

തോല്‍പ്പെട്ടി എക്സൈസ് ചെക് പോസ്റ്റില്‍ ഒരു കോടി രൂപ പിടികൂടി

വയനാട്: തോല്‍പ്പെട്ടി എക്സൈസ് ചെക്പോസ്റ്റില്‍ വാഹനപരിശോധനയ്ക്കിടെ രേഖകളില്ലാതെ കടത്തുകയായിരുന്ന ഒരു കോടി പതിനാറ് ലക്ഷം രൂപ പിടികൂടി. പണം കടത്തിയ തമിഴ്നാട് മധുര സ്വദേശികളായ സുരേഷ് (57), മണിവാസന്‍ (58), മുരുകേശന്‍ (53), രവി ( 62 ) എന്നിവരെ കസ്റ്റഡിയിലെടുത്തു.

കര്‍ണാടക ആര്‍.ടി.സി ബസില്‍ നിന്നാണ് പണം പിടികൂടിയത്. കോഴിക്കോടേക്ക് കടത്തുകയായിരുന്ന പണമാണിതെന്ന് കസ്റ്റഡിയിലുള്ളവര്‍ പറഞ്ഞു. ശരീരത്തില്‍ കെട്ടിവെച്ച നിലയില്‍ നീളമുള്ള തുണികൊണ്ടുണ്ടാക്കിയ സഞ്ചിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു പണമുണ്ടായിരുന്നത്.

തോല്‍പ്പെട്ടി ചെക് പോസ്റ്റ് ഇന്‍സ്സെക്ടര്‍ ഇന്‍ ചാര്‍ജ്ജ് എം.എം കൃഷ്ണന്‍കുട്ടി , സി.ഇ.ഒ മാരായ എം.പി ഹരിദാസന്‍, പി എന്‍ ശശികുമാര്‍ , എ ടി കെ രാമചന്ദ്രന്‍ , വിജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പണം പിടികൂടിയത്. പ്രതികളെ  ഉടന്‍ പോലീസിന് കൈമാറും.

Advertisements

Leave a Reply

Your email address will not be published. Required fields are marked *