KOYILANDY DIARY

The Perfect News Portal

തോണി മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു

കണ്ണൂർ: കാട്ടാമ്പള്ളി പുല്ലൂപ്പിക്കടവിൽ മീൻപിടിക്കാനായി പോയ തോണി മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു. പുല്ലൂപ്പി സ്വദേശി കൊളപ്പാൽ വീട്ടിൽ റമീസ് (25) ന്റെ മൃതദേഹം കണ്ടെത്തി. ഒപ്പമുണ്ടായ സുഹൃത്തുക്കളായ അത്താഴകുന്ന് സ്വദേശി സഹദ് (27) , അസ്ക്കർ എന്നിവർക്കായുള്ള തെരച്ചിൽ തുടരുന്നു.

മൂന്നു പേരെയും ഞായറാഴ്‌ച രാത്രി മുതൽ കാണാനില്ലായിരുന്നു. തിങ്കൾ രാവിലെയാണ് പുല്ലൂപ്പിക്കടവിന് സമീപം റമീസിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മറ്റ് രണ്ടുപേരെ കണ്ടെത്താൻ ഫയർഫോഴ്സും പൊലീസും തിരച്ചിൽ തുടരുന്നു.