KOYILANDY DIARY.COM

The Perfect News Portal

ഡിവൈഎഫ്‌ഐ ലഹരി വിരുദ്ധ പ്രതിജ്ഞ

കൊയിലാണ്ടി: DYFI നേതൃത്വത്തിൽ കൊയിലാണ്ടിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം സംസ്ഥാനത്തെ മുഴുവൻ DYFI യൂണിറ്റ് കമ്മറ്റികളിലും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തുതായി നേതാക്കൾ പറഞ്ഞു.

കൊയിലാണ്ടി ബ്ലോക്കിലെ വെങ്ങളം മേഖലയിലെ കാട്ടിലപ്പീടിക ഈസ്റ്റ് യൂനിറ്റിൽ ലഹരിവിരുദ്ധ പ്രതിജ്ഞയുടെ ബ്ലോക്ക്തല ഉദ്ഘാടനം സംസ്ഥാന ട്രഷറർ RS അരുൺ ബാബു നിർവ്വഹിച്ചു.. യൂണിറ്റ് പ്രസിഡണ്ട് അശ്വിൻ അദ്ധ്യക്ഷത വഹിച്ചു.

ബ്ലോക്ക് സെക്രട്ടറി എൻ. ബിജീഷ്, CPI(M) ലോക്കൽ സെക്രട്ടറി KV സുരേന്ദ്രൻ, ചേമഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അജ്നഫ് കാച്ചിയിൽ, ഗ്രാമപഞ്ചായത്ത് അംഗം സന്ധ്യഷിബു, മേഖലാ സെക്രട്ടറി അഖിൽ ഷാജ്, മേഖലാ പ്രസിഡണ്ട് അനൂപ് എന്നിവർ സംസാരിച്ചു. യൂനിറ്റ് സെക്രട്ടറി നിതിൻ സ്വാഗതം പറഞ്ഞു.

Share news
error: Content is protected !!