KOYILANDY DIARY

The Perfect News Portal

തെരുവോരത്ത് കഴിയുന്നവര്‍ക്ക് പൊതിച്ചോറുമായി ഡി.വൈ.എഫ്.ഐ.

പേരാമ്പ്ര: ജനതാ കര്‍ഫ്യൂദിനത്തില്‍ കടകളെല്ലാം അടഞ്ഞപ്പോള്‍ തെരുവോരത്ത് കഴിയുന്നവര്‍ക്ക് അന്നം മുട്ടാതിരിക്കാന്‍ ഭക്ഷണപ്പൊതികളുമായി അവരുണ്ടായിരുന്നു. പേരാമ്പ്ര ടൗണില്‍ത്തന്നെ തലചായ്ക്കുന്നവര്‍ക്കും മറുനാടന്‍ തൊഴിലാളികള്‍ക്കും ഹോട്ടലുകള്‍ തുറക്കാത്തതിനാല്‍ ഭക്ഷണം ലഭിക്കാത്തവര്‍ക്കുമെല്ലാം ഡി.വൈ.എഫ്.ഐ. ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ഭക്ഷണപ്പൊതികള്‍ എത്തിച്ചു നല്‍കി. പേരാമ്ബ്ര ബ്ലോക്ക് സെക്രട്ടറി എം.എം. ജിജേഷ് നേതൃത്വം നല്‍കി.

ഡി.വൈ.എഫ്.ഐ. പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തില്‍ തയ്യാറാക്കിയ ഹാന്‍ഡ്‌ സാനിറ്റൈസര്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിക്ക് കൈമാറി. സംസ്ഥാന കമ്മിറ്റി അംഗം പി.കെ. അജീഷില്‍ നിന്ന്‌ മെഡിക്കല്‍ ഓഫീസര്‍ ഡോ. അജിന്‍ എഡ്വിന്‍ ഏറ്റുവാങ്ങി. ബ്ലോക്ക് സെക്രട്ടറി എം.എം. ജിജേഷ്, ജോ. സെക്രട്ടറി പ്രിയേഷ്, ഇ.എം. ശ്രീജിത്ത് എന്നിവര്‍ പങ്കെടുത്തു.

ഗവേഷണ വിദ്യാര്‍ഥിയായ കൂത്താളിയിലെ ബി.സൂര്യകാന്ത്, അധ്യാപകനും ചിത്രകാരനുമായ അഭിലാഷ് തിരുവോത്ത് എന്നിവരുടെ സഹയത്തോടെയായിരുന്നു നിര്‍മാണം. നഗരത്തിലെ ഓട്ടോക്കാര്‍ക്കടക്കം മറ്റിടങ്ങളിലും സാനിറ്റൈസര്‍ വിതരണം ചെയ്തു. ഡി.വൈ.എഫ്.ഐ. സംസ്ഥാന ട്രഷറര്‍ എസ്.കെ. സജീഷ് വിതരണം ഉദ്ഘാടനം ചെയ്തു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *