KOYILANDY DIARY

The Perfect News Portal

തിരുവങ്ങൂർ വെസ്റ്റ് ജി.എൽ.പി സ്‌കൂളിൽ നിറവ് ശിൽപശാല സംഘടിപ്പിച്ചു

കൊയിലാണ്ടി: കെ.എസ്.ടി.എ കൊയിലാണ്ടി ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവങ്ങൂർ വെസ്റ്റ് ജി.എൽ.പി. സ്കൂളിൽ നടന്ന ചതുർദിന നിറവ് ശിൽപ്പശാല നാടിന്റെ ഉത്സവമായി മാറി. രക്ഷിതാവ് ഒരു പാഠപുസ്തകം, ഗണിതം മധുരം, എൻറിച്ച് യുവർ ഇംഗ്ലീഷ്, അമ്മ മലയാളം എന്നീ ശിൽപ്പശാലകൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും നവ്യാനുഭവമായി മാറി.
ചേമഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ സഹായത്തോടെ പൂർത്തീകരിച്ച സ്മാർട്ട് ക്ലാസ്സ് റൂമിന്റെ ഉദ്ഘാടനം കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി വി.പി. രാജീവൻ നിർവഹിച്ചു. സബ് ജില്ലാ പ്രസിഡണ്ട് ഗണേഷ് കക്കഞ്ചേരി അധ്യക്ഷത വഹിച്ചു. കുട്ടിക്കൊരു പൂച്ചട്ടി എന്ന പദ്ധതിയിലൂടെ തയ്യാറാക്കിയ പൂന്തോട്ട സമർപ്പണം ജില്ലാ. ജോയന്റ് സെക്രട്ടറി ആർ.എം. രാജൻ നിർവഹിച്ചു. ചിത്രകലാ അധ്യാപകരായ പ്രമോദ് ബാബു, റെജി എന്നിവർ ഒരുക്കിയ ചിത്ര ചുവർ സമർപ്പണം ഉപജില്ലാ കലാവേദി കൺവീനർ രഞ്ജിത്ത് ലാലും നിർവഹിച്ചു.
ചേമഞ്ചേരി വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഉണ്ണി തിയ്യക്കണ്ടി, കെ.എസ്. ടി. എ ജില്ലാ  എക്സി. അംഗം ഡി.കെ ബിജു, പി.ടി.എ പ്രസിഡണ്ട് ബിജു, ഷഫില, ബഷീർ മമ്മത്തം കണ്ടി വി.അരവിന്ദൻ, കെ എൻ ശ്രീനാഥ്, എന്നിവർ സംസാരിച്ചു. സബ് ജില്ലാ സെക്രട്ടറി സി. ഉണ്ണികൃഷ്ണൻ സ്വാഗതവും പ്രധാനാധ്യാപിക വി.പി രോഹിണി  നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *