KOYILANDY DIARY

The Perfect News Portal

തിയേറ്ററുകളില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കണം

കൊയിലാണ്ടി:  തിയേറ്ററുകളില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കണമെന്ന് നഗരസഭാ കൗണ്‍സിലില്‍ ആവശ്യമുയര്‍ന്നു. കോണ്‍ഗ്രസ് കൗണ്‍സിലര്‍ സിബിന്‍ കണ്ടത്താനാരിയാണ് പ്രമേയത്തിലൂടെ ഇക്കാര്യം ആവശ്യപ്പെട്ടത്. 20 ശതമാനമാണ് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചത്. ഇതുപ്രകാരം 50 രൂപയുടെ ടിക്കറ്റ് 60 രൂപയായും 60 രൂപയുടേത് 70 രൂപയായും ഉയര്‍ത്തിയതായി സിബിന്‍ ചൂണ്ടിക്കാട്ടി.

തിയേറ്ററുകളിലെ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്താതെയാണിത് നടപ്പാക്കിയത്. ഇത് അംഗീകരിക്കാനാവില്ലെന്ന് യു.ഡി.എഫ്. നേതാക്കളായ യു. രാജീവന്‍, കെ. വിജയന്‍, വി.പി. ഇബ്രാഹിംകുട്ടി, ശ്രീജാറാണി എന്നിവര്‍ പറഞ്ഞു. നിരക്ക് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടതായി ചെയര്‍മാന്‍ അഡ്വ:  കെ. സത്യന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *