KOYILANDY DIARY

The Perfect News Portal

തിക്കോടിയിൽ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു

തിക്കോടി: ഭോപാലില്‍ നിന്ന് ബീർ കയറ്റി കോഴിക്കോട്ടേക്ക് വരികയായിരുന്ന ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. തിക്കോടി പെട്രോള്‍ പമ്പിന് സമീപം ചൊവാഴ്ച കാലത്ത് ആറുമണിക്കാണ് സംഭവം. എതിര്‍ ദിശയില്‍ നിന്നും വരികയായിരുന്ന പുതുച്ചേരി സര്‍ക്കാരിന്റെ ബസില്‍ തട്ടിയാണ് ലോറി മറിഞ്ഞത്. ലോറിയില്‍ മറ്റ് രണ്ടുപേര്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല.

അപകടത്തില്‍ കുപ്പികള്‍ പൊട്ടി ബിയര്‍ റോഡിലൊഴുകി. പയ്യോളി പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. ബാക്കിയുള്ള ബീർ വൈകീട്ട് മറ്റൊരു ലോറിയില്‍ കയറ്റി കൊണ്ടുപോയി.

Leave a Reply

Your email address will not be published. Required fields are marked *