KOYILANDY DIARY

The Perfect News Portal

ചിങ്ങപുരം കൊങ്ങന്നൂര്‍ ഭഗവതിക്ഷേത്ര മഹോത്സവം ജനുവരി ഒന്നു മുതല്‍

കൊയിലാണ്ടി: ചിങ്ങപുരം കൊങ്ങന്നൂര്‍ ഭഗവതിക്ഷേത്ര മഹോത്സവം ജനുവരി ഒന്നു മുതല്‍ ആറുവരെ ആഘോഷിക്കുമെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഒന്നിന് വൈകീട്ട് അഞ്ച് മണിക്ക് കൊടിയേറ്റം. രാത്രി 8.30-ന് വിളക്കിനെഴുന്നള്ളിപ്പ്, തായമ്പക.

രണ്ടിന് വൈകീട്ട് കാഴ്ച ശീവേലി, തായമ്പക.

Advertisements

മൂന്നിന് ചെറിയ വിളക്ക് വൈകീട്ട് നാല് മണിക്ക് കാഴ്ച ശീവേലി, 6.30-ന് സോപാന സംഗീതം, തായമ്പക.

നാലിന് വലിയ വിളക്ക്, പാണ്ടിമേളം, വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമുള്ള പടിഞ്ഞാറെ നട തുറന്ന് ദര്‍ശനം എന്നിവ ഉണ്ടാകും.

ഉത്സവത്തിന്റെ ഭാഗമായി ഡിസംബര്‍ 21-ന് വിശേഷാല്‍ ഇരട്ടതായമ്ബക, 22-ന് ലളിതാസഹസ്രനാമം, 23-ന് സൂര്യഗായത്രിയുടെ സംഗീതാര്‍ച്ചന, 25-ന് കൊളത്തൂര്‍ അദ്വൈതാശ്രമത്തിലെ ശിവാനന്ദപുരിയുടെ പ്രഭാഷണം, 27-ന് അക്ഷര ശ്ലോക സദസ്സ്, ഇരട്ടതായമ്പക, 28-ന് നാടകം കുംഭകര്‍ണന്‍.

പത്രസമ്മേളനത്തില്‍ ഉത്സവാഘോഷ കമ്മിറ്റി പ്രസിഡന്റ് രവി വീക്കുറ്റി, സെക്രട്ടറി ഉണ്ണി പറപ്പോന്തോടി, അനീഷ് വിയ്യൂര്‍ മഠത്തില്‍, കരുണാകരന്‍ നായര്‍ പനാട്ട്, ചന്ദ്രന്‍ നായര്‍ മനപ്പുറത്ത്, ബാബുരാജ് പള്ളിയത്ത് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *