KOYILANDY DIARY

The Perfect News Portal

താഴത്തയിൽ ശ്രീ ഭദ്രകാളി ക്ഷേത്ര താലപ്പൊലി മഹോത്സവം 22, 23,24 തിയ്യതികളിൽ

കൊയിലാണ്ടി: കുറുവങ്ങാട് താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്ര താലപ്പൊലി മഹോത്സവം മാർച്ച് 22, 23, 24 തിയ്യതികളിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് കൊണ്ടും ആഘോഷ പരിപാടികൾ ഒഴിവാക്കി കൊണ്ടും ആചരിക്കുന്നു.

22 ന് വിശേഷാൽ പൂജകൾക്ക് പുറമെ കാലത്ത് മഹാഗണപതി ഹോമം, മഹാ മൃത്യുജ്ഞ ഹോമം, തായമ്പക. 23 കാലത്ത് ക്ഷേത്ര മേൽശാന്തി ശ്രീ നാരായണൻ മൂസതിൻ്റെ കാർമികത്വത്തിൽ കോടിയേറ്റം, തുടർന്ന് ഗുളികനു ഗുരുതി, കുട്ടിച്ചാത്തൻ തിറ, ഗുളികൻ തിറ ചാമുണ്ഡി തിറ, ഗുരുതി കനല്ലാട്ടം. 24 ന് കാലത്ത് ശീവേലി എഴുന്നള്ളത്, ഇളനീർ കുല വരവ്, വൈകുന്നേരം 6 മണിക്ക് ശ്രീ പടിഞ്ഞാറിടത് നാഗകാളി കാവിലേക്കുള്ള എഴുന്നള്ളത്ത്, 6-30 ന് താലപ്പൊലിയോട് കൂടിയ മടക്കെഴുന്നള്ളത്. കരിമരുന്നു പ്രയോഗം.

Leave a Reply

Your email address will not be published. Required fields are marked *