KOYILANDY DIARY

The Perfect News Portal

കുറുവങ്ങാട് താഴത്തയിൽ ക്ഷേത്ര മഹോത്സവ ആഘോഷ പരിപാടികള്‍ ഒഴിവാക്കിയതായി അറിയിപ്പ്

കൊയിലാണ്ടി. കുറുവങ്ങാട് താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത് രാമൻ  ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുണ്ടാകുന്ന കലാപരിപാടികളടക്കമുള്ള എല്ലാ ആഘോഷ പരിപാടികളും ഒഴിവാക്കിയതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. ഇതോടെ ഇത്തവണത്തെ ഉത്സവത്തിൽ ക്ഷേത്ര ചടങ്ങുകൾ മാത്രം നടത്താൻ തീരുമാനമായി.
കൊറോണ വ്യാപനം തടയുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ സ്വീകരിച്ച പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി ക്ഷേത്രം ഓഫീസിൽ നടന്ന ക്ഷേത്രം ഭരണ സമിതി, ഉത്സവാഘോഷകമ്മറ്റി യോഗത്തിലാണ്  പ്രസ്തുത തീരുമാനമെടുത്തത്. ക്ഷേത്ര ചടങ്ങുകള്‍ തന്ത്രിയുടെയും മേല്ശാന്തിയുടെയും  നിര്‍ദ്ദേശാനുസരണം മാർച്ച്‌ 23 തിങ്കളാഴ്ച മീനം 10നു  നടത്തുന്നതാണെന്ന് ഓഫീസിൽനിന്ന് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *